ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പ്രചാരണങ്ങളില്‍ മുഴുകി സ്ഥാനാര്‍ത്ഥികള്‍

ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളെല്ലാം വീണ്ടും പ്രചാരണത്തിരക്കിലാണ്. വീടുകള്‍ കയറിയും വിവിധ ചടങ്ങുകളില്‍ പങ്കെടുത്തും വോട്ടു ചോദിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. തികഞ്ഞ വിജയപ്രതീക്ഷയില്‍ ഭൂരിപക്ഷം ഉയര്‍ത്താനുള്ള പരിശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെല്ലാം മണ്ഡലത്തില്‍ ആദ്യ ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. തീയതി പ്രഖ്യാപിച്ചതോടെ പ്രചരണത്തിന് വീണ്ടും ചൂടേറി. വീടുകളും സ്ഥാപനങ്ങളും കയറി വോട്ടുറപ്പാക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് ചെങ്ങന്നൂരിലെ ജനങ്ങള്‍ ചിന്തിക്കുന്നത്. നല്ല ആത്മവിശ്വാസമുണ്ടെന്നും മെച്ചപ്പെട്ട ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.

സിപിഐഎമ്മിനുള്ളിലും കോണ്‍ഗ്രസിലും തനിക്ക് പുതിയ മേച്ചില്‍ പുറങ്ങളുണ്ടെന്നും അതിലുടെ പതിനായിരക്കണക്കിന് വോട്ട് ലഭിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ള. ആത്മവിശ്വാസം വാനോളം ഉയര്‍ന്നതായും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു
ഭൂരിപക്ഷം എത്രയെന്ന് പറയാനാകില്ലെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും പറഞ്ഞു.

DONT MISS
Top