കുടുംബ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് അവസാനം, മഴയത്ത് റിലീസ് മെയ് 11ന്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മഴയത്ത് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 11നാണ് ചിത്രം റിലീസാകുന്നത്. മഴയത്തിലൂടെ മലയാള സിനിമയ്ക്കു ഓര്‍ത്തു വയ്ക്കാനുള്ള കുടുംബ ചിത്രം സമ്മാനിക്കാനൊരുങ്ങുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് ഡയറക്ടര്‍ സുവീരന്‍.

ബ്യാരിയ്ക്ക് ശേഷം സുവീരന്‍ ഫിലിം എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ പ്രതീഷിക്കുന്നതു വളരെ വലുതാണ് . ആ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് പുറത്തിറങ്ങിയ ടീസര്‍, ട്രെയ്‌ലര്‍ എന്നിവയ്ക്ക് ലഭിച്ച പ്രേക്ഷക പ്രശംസ.

തികച്ചും മികച്ച കുടുംബ ചിത്രം അതിനുപരി സാമൂഹ്യ പശ്ചാത്തലമുള്ള നല്ല സിനിമ. അതാണ് എല്ലാവരും മഴയത്തിനു കൊടുക്കുന്ന പ്രശംസ. പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമയില്‍ അപര്‍ണ ഗോപിനാഥ്, നികേഷ് റാം, നന്ദന മേനോന്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ വലിയ താര നിരയാണ്  അഭിനയിച്ചിരിക്കുന്നത്.

DONT MISS
Top