സിവില്‍ സര്‍വീസ്; കേരളത്തില്‍ നിന്ന് 26 പേര്‍, അനുദീപ് ദുരിഷെട്ടിക്ക് ഒന്നാം റാങ്ക്‌

ദില്ലി: 2017ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി അനുദീപ് ദുരിഷെട്ടിയ്ക്കാണ്  ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16 ഉം എസ് അഞ്ജലി 26ഉം, സമീറ 28ഉം റാങ്കുകള്‍ നേടി കേരളത്തിന്റെ അഭിമാനമായി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് ചെന്നിത്തല 210ാം റാങ്ക് നേടി. കേരളത്തില്‍ നിന്ന് 26 പേര്‍ പട്ടികയിലുണ്ട്.യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം. 2017 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് എഴുത്തുപരീക്ഷ നടന്നത്. 2018 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലാണ് അഭിമുഖം നടന്നത്.

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, വിഭാഗങ്ങളിലായി 990 പേരാണ് റാങ്ക് പട്ടികയില്‍. ഇതില്‍ 54 നിയമനങ്ങള്‍ സംവരണ വിഭാഗങ്ങള്‍ക്കാണ്.

DONT MISS
Top