‘നീരാളി’യില്‍ ശിവമണിയുടെ ചടുലതാളവും; ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി, പ്രേക്ഷകര്‍ക്ക് ആഘോഷമാകുമെന്ന പ്രതീക്ഷ സജീവമായി നിലനിര്‍ത്തി മോഹന്‍ലാല്‍. ബോളിവുഡ്-മോളിവുഡ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ എല്ലാ മേഖലയിലുമുള്ളത്.

ഡ്രമ്മര്‍ ശിവമണിക്കൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു. ശിവമണി ദി ഗ്രേറ്റ് എന്നാണ് മോഹന്‍ലാല്‍ ശിവമണിയെ വിശേഷിപ്പിച്ചത്. ലൈവ് മ്യൂസിക് റെക്കോര്‍ഡിംഗാണ് നടക്കുന്നതെന്നും കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് നീരാളി. ചിത്രത്തിന്റേതായി പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ ഏറെ ആകാംക്ഷയുണ്ടാക്കുന്നതായിരുന്നു. ചിത്രം എഡിറ്റ് ചെയ്യുന്നതും അജോയ് വര്‍മതന്നെയാണ്. നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം നദിയാ മൊയ്തു ലാലിന്റെ നായികയായെത്തുന്നു എന്ന പ്രത്യേകതകയും ചിത്രത്തിനുണ്ട്.

DONT MISS
Top