മോദിയും ഷീ ജിന്‍പിങും ഇണചേരുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത വ്യാജം; വ്യക്തമാക്കി ടൈംസ് ഓഫ് ഇന്ത്യ


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തയില്‍ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അബദ്ധം പിണഞ്ഞുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മോദിയും ഷീ ജിന്‍പിങും തമ്മില്‍ ഒരു ദിവസത്തിനിടെ ആറ് തവണ കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ മോദിയും ഷീ ജിന്‍പിങ്ങും 24 മണിക്കൂറിനിടെ ആറ് തവണ ഇണചേരും എന്ന രീതിയില്‍ ആയി എന്നാണ് ഈ ഫോട്ടോഷോപ്പ് വിരുതന്മാര്‍ വരുത്തിത്തീര്‍ത്തത്.

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് പത്രം വ്യക്തമാക്കി. വാര്‍ത്ത തെറ്റായിക്കാണിച്ചുകൊണ്ട് ഒരു ഫോട്ടോഷോപ്പ് ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ എല്ലാ എഡിഷനിലും കൃത്യമായ തലക്കെട്ട് തന്നെയാണ് പോയിരിക്കുന്നത്. ശരിയായ ചിത്രവും ഫോട്ടോഷോപ്പ് ചെയ്ത ചിത്രവും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. മേറ്റ് എന്ന വാക്കോടുകൂടെ വലതുവശത്ത് കാണുന്നതാണ് ഫോട്ടോഷോപ്പ് ചിത്രം. ഇത്തരത്തില്‍ ഒരു ട്വീറ്റിലൂടെ ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ ഭാഗം വിശദമാക്കി.

എന്നാല്‍ ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഇത് നേരത്തേ വാര്‍ത്തയാക്കിയിരുന്നു. ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്നത് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതാണ് ഇത്തരത്തില്‍ ചിലര്‍ക്ക് അബദ്ധം പിണഞ്ഞത്. മറ്റ് ചിലര്‍ ഫോട്ടോഷോപ്പ് ചിത്രം പൊളിക്കുന്ന ടിപ്‌സുകളും പങ്കുവയ്ക്കുന്നുണ്ട്.

DONT MISS
Top