കർണാടക തെരഞ്ഞെടുപ്പ്: കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി; കര്‍ണാടകക്കാരുടെ മന്‍ കി ബാത്ത് ആണ് പ്രകടനപത്രികയെന്ന് രാഹുല്‍ ഗാന്ധി

പ്രകടനപത്രിക പുറത്തിറക്കുന്നു

ബംഗളുരു: ക​ർ​ണാ​ടക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പില്‍ തങ്ങളുടെ പ്രകടനപത്രിക ഭരണകക്ഷിയായ കോണ്‍ഗ്രസ് പുറത്തിറക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ക​ർ​ണാ​ട​ക ജ​ന​ത​യു​ടെ മ​ൻ കി ​ബാ​ത്താ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക ജ​ന​ത​യു​ടെ മ​ന​സാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുമന്നും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ 95 ശ​ത​മാ​ന​വും കോണ്‍ഗ്രസ് സര്‍ക്കാര്‍
ന​ട​പ്പാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക ഖ​നി രാ​ജാ​ക്ക​ൻ​മാ​രു​ടെ​യും അ​ഴി​മ​തി​കാ​രു​ടെ​യു​മാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

പെണ്‍കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ പിജി പഠനം, നഗര വികസനത്തിനും നഗരചേരികളിലെ താമസക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനുമായി പ്രത്യേക സമിതി, ഗതാഗത പരിഷ്‌കാരണത്തിന് പ്രത്യേക ഊന്നല്‍, ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ – സാമ്പത്തിക രംഗത്തെ വികസനം, എല്ലാവര്‍ക്കും കുടിവെള്ളം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതി, കാവേരി ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം തുടങ്ങിയവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ചിലത്.

കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ എം വീരപ്പമൊയ്‌ലി, മല്ലികാര്‍ജുന്‍ ഗാര്‍ഖെ, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സെക്രട്ടറി പിസി വിഷ്ണുനാഥ്
തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, രാഹുല്‍ ഇന്നലെ ദില്ലിയില്‍ നിന്ന് കര്‍ണാടകയിലേക്ക് വന്ന പ്രത്യേക വിമാനത്തിന് ഹൂബ്ലിയില്‍ ഇറങ്ങുന്നതിന് മുന്‍പ് വന്‍ സാങ്കേതിക തടസമുണ്ടായതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.ഈ ആവശ്യമുന്നയിച്ച് രാഹുലിനൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും കോണ്‍ഗ്രസ് നേതാവുമായ കൗശല്‍ വിദ്യാര്‍ത്ഥി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കി.

ഇന്നലെ രാവിലെയാണ് സംഭവം. ദില്ലിയില്‍ നിന്ന് രാവിലെ 9.20 ന് കര്‍ണാടകയിലെ ഹൂബ്ലിയിലേക്ക് രാഹുലുമായി വന്ന പ്രത്യേക വിമാനമാണ് ഗുരുതര സാങ്കേതിക തടസത്തില്‍പ്പെട്ടത്. രാഹുലും കൗശല്‍ വിദ്യാര്‍ത്ഥിയും അടക്കം നാല് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹൂബ്ലിയില്‍ ഇറങ്ങുന്നതിന് മുന്‍പ്, 10.45 നാണ് സാങ്കേതിക തടസമുണ്ടായത്. ഈ സാങ്കേതിക തകരാറിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. വിമാനത്തിന് അസാധാരണമായ കുലുക്കമുണ്ടാകുകയും വലിയ ശബ്ദത്തോടെ ഒരു വശത്തേക്ക് ചരിയുകയും ചെയ്യുകയായിരുന്നു. മൂന്നുവട്ടം ശ്രമം നടത്തിയശേഷമാണ് വിമാനത്തിന് സുരക്ഷിതമായി ഹൂബ്ലിയില്‍ ലാന്‍ഡ് ചെയ്യാനായതെന്നും പരാതിയില്‍ പറയുന്നു.

നല്ല വെളിച്ചവും കാറ്റിന്റെ ശല്യവുമില്ലാത്ത സാധാരണ കാലാവസ്ഥയാണുണ്ടായിരുന്നതെന്നും ഈ സാഹചര്യത്തില്‍ വിമാനത്തിന് ഉണ്ടായ തകരാറ് അട്ടിമറി സാധ്യത സംശയിപ്പിക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം, വിമാനത്തിന്റെ പൈലറ്റിന്റെയും ജീവനക്കാരുടെയും മൊഴി ഇതിനകം രേഖപ്പെടുത്തിയതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും സൂചനകളുണ്ട്.

DONT MISS
Top