നരേന്ദ്ര മോദി ചൈനയില്‍; പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ച ഇന്ന്

മോദിയും ചിന്‍പിംഗും (ഫയല്‍)

ബീജിംഗ്: ഇന്ത്യന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡോ​ക് ലാ ​ഉ​ൾ​പ്പെ​ടെ നിരവധി തര്‍ക്കവിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചക്ക് പ്രസക്തി ഏറെയാണുള്ളത്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ള്‍​ക്കാ​കും പ്രാ​ധാ​ന്യം ന​ല്‍​കു​ക​യെ​ന്ന് മോ​ദി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇന്നും നാളെയുമായി ഇരുവരും ചൈ​ന​യി​ലെ വു​ഹാ​നി​ല്‍​വെ​ച്ച് അ​നൗ​ദ്യോ​ഗി​ക ഉ​ച്ച​കോ​ടി ന​ട​ത്തും. ഇന്ന് ഉച്ചക്ക് ശേഷം മൂന്നിനാണ് കൂടിക്കാഴ്ച. രാത്രി ഇരുനേതാക്കളും അത്താഴവിരുന്നിലും പങ്കെടുക്കും.

ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​ഷ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും. ഇ​ന്ത്യ​യും ചെെ​ന​യും ത​മ്മി​ലു​ള്ള പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഇ​ത് പു​തി​യ ഒരു തു​ട​ക്ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

DONT MISS
Top