ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദെെര്‍ഘ്യമേറിയ ക്ലൈമാക്സ് ചിത്രീകരിച്ച്‌ ”ഒടിയന്” പാക്കപ്പ്

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “ഒടിയന്റെ” ചിത്രികരണം പൂര്‍ത്തിയായി. എംടി വാസുദേവന്‍നായരുടെ ക്ലാസിക്കായ രണ്ടാമൂഴത്തിന് മുൻപ് വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒടിയന്‍. 123 ദിവസങ്ങൾ നീണ്ട ഒടിയന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂർണമായും അവസാനിച്ചത്.

ചിത്രം ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും. ദിവസങ്ങളോളം നീണ്ട ചിത്രീകരണമാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തിനായി മാത്രം വേണ്ടിവന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അഞ്ചോളം ഗാനങ്ങളുണ്ട്. ഒടിയന് വേണ്ടി 18 കിലോയോളം ഭാരം കുറച്ചാണ് മോഹന്‍ലാല്‍ പ്രേക്ഷകന് മുന്നിലെത്തുന്നത്.

50 വര്‍ഷത്തെ പാലക്കാടന്‍ ഗ്രാമത്തിലെ കഥ പറയുന്ന ചിത്രമാണ്‌ ഒടിയന്‍. ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും ദെെര്‍ഘ്യമേറിയ ക്ലൈമാക്സ് ആയിരിക്കും ഒടിയനിലേതെന്നാണ് സുചന. പീറ്റർ ഹെയിനാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകര്യം ചെയ്യുന്നത്. ക്ലൈമാക്സ് രംഗം ഉള്‍പ്പെടെയുള്ള ആക്ഷന്‍ രംഗങ്ങള്‍ കൂടുതല്‍ സമയമെടുത്താണ് ചിത്രീകരിക്കേണ്ടി വന്നത്.

മലയാളത്തിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് “ഒടിയൻ”. ഒപ്പം മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബിഗ്‌ റിലീസ് ആയിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ മാത്രം 500 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

പ്രകാശ്‌ രാജ് വില്ലനായും,മഞ്ജുവാര്യർ നായികയായും എത്തുന്ന ഒടിയനില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഗുരുവായി ബോളിവുഡിലെ പ്രശസ്ത നടൻ മനോജ് ജോഷിയും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഒടിയന്‍ ഓണം റിലീസായി എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിയന്റെ  ഗ്രാഫിക്സ് വര്‍ക്കുകള്‍  ഉള്‍പ്പെടെ പൂര്‍ത്തിയായി ചിത്രം ഓണത്തിന് എത്തിക്കാന്‍ സാധ്യത  കുറവാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

DONT MISS
Top