രജനിയും വിജയ് സേതുപതിയും ഒന്നിക്കുന്നു; ഒരു ‘ഹെവി ഐറ്റ’ത്തെ പ്രതീക്ഷിച്ച് ആരാധകരും

സ്റ്റൈല്‍ മന്നന്‍ രജനീകാന്തും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിച്ചാല്‍ എങ്ങനെയിരിക്കും. അതൊരു ഒന്നൊന്നര സംഭവം ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആരാധകരുടെ ഏറെ നാളത്തെ ആ കാത്തിരിപ്പിന് വിരാമമാവുകയാണ്.

സണ്‍ പിക്‌ച്ചേഴ്‌സ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ്  രജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കാന്‍ പോകുന്നത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ഒഫിഷ്യല്‍ പേജിലാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്.

രജനീകാന്തും വിജയ് സേതുപതിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരും ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മണിരത്‌നത്തിന്റെ ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മാധവനോടൊപ്പം വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ വിക്രം വേദ എന്ന ചിത്രം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു. കാലയാണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കബാലിയ്ക്ക് ശേഷം പാ രജ്ഞിത്ത് രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കാലാ.

DONT MISS
Top