ബലാത്സംഗക്കേസ്: അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

അശാറാം ബാപ്പു

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. സഹായികളായ രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. രണ്ട് പേരെ വെറുതെ വിട്ടു.

ജോധ്പൂരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ അസാറാം ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി കേട്ടയുടന്‍ അസാറാം കുഴഞ്ഞുവീണു. ജോധ്പൂര്‍ എസ്‌സി/എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് അസാറാം കഴിയുന്ന ജയിലിനുള്ളില്‍ വെച്ചാണ് വിധിപ്രസ്താവിച്ചത്.

സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിധിയെ തുടര്‍ന്ന് അസാറാമിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top