ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി

പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ ക്ഷേത്രപൂജാരി വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി. സരോജ് കുമാര്‍ ദാഷ് എന്ന പൂജാരിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

പീഡനത്തിനിരയായ യുവതിക്ക് സ്വര്‍ണ പണയത്തില്‍ സരോജ് കുമാര്‍ പണം നല്‍കാം എന്ന് പറഞ്ഞിരുന്നു. സ്വര്‍ണം പണയം വച്ച് പണം വാങ്ങാനായിരുന്നു യുവതി സരോജ് കുമാറിന്റെ വീട്ടില്‍ ചെന്നത്. വീട്ടില്‍ എത്തിയ യുവതിക്ക് സരോജ് കുമാര്‍ കുടിക്കാനായി വെള്ളം നല്‍കി. അത് കുടിച്ചതോടെ യുവതി ബോധരഹിതയായി.

ബോധരഹിതയായ യുവതിയെ സരോജ് കുമാര്‍ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തുടര്‍ന്നും ഇയാള്‍ യുവതിയോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇയാളുടെ ആവശ്യത്തെ നിരസിച്ചു.

ആവശ്യം നിരസിച്ചതിന്റെ ദേഷ്യത്തില്‍ സരോജ് കുമാര്‍ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

DONT MISS
Top