‘ഇത് സഞ്ജയ് ദത്ത് തന്നെയെന്ന് ആരാധകര്‍’; രണ്‍ബീറിന്റെ പുതിയ മേക്കോവറില്‍ ഞെട്ടി ബോളിവുഡ്

ഒരു താരത്തിന്റെ മേക്കോവറില്‍ ബോളിവുഡ് മുഴുവന്‍ ഇന്ന് ഞെട്ടിയിരിക്കുകയാണ്. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം സഞ്ജുവില്‍ സഞ്ജയ് ദത്തായെത്തുന്ന രണ്‍ബീര്‍ കപൂറാണ് തന്റെ പുതിയ മേക്കോവര്‍ കൊണ്ട് ബോളിവുഡിനെ ഒന്നടങ്കം അമ്പരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ബോളിവുഡ് മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ് ഈ പകര്‍ന്നാട്ടം. സഞ്ജയ് ദത്തിന്റെ രൂപത്തോട് ഏറെ സാമ്യം വരുന്നരീതിയിലാണ് രണ്‍ബീര്‍ ചിത്രത്തിനായി തയ്യാറായിരിക്കുന്നത്. പോസ്റ്ററിലെ രണ്‍ബീറിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ കണ്ട് ഇത് സഞ്ജയ് ദത്ത് തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

രാജ്കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബീറിന് പുറമെ പരേഷ് റാവല്‍, മനീഷ കൊയ്‌രാള, അനുഷ്‌ക ശര്‍മ്മ, സോനം കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

DONT MISS
Top