സംസ്ഥാന മാധ്യമ പുരസ്‌കാരം: റിപ്പോര്‍ട്ടര്‍ ടിവിക്ക് രണ്ട് അവാര്‍ഡുകള്‍

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടര്‍ ചാനല്‍ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. സാംസ്‌കാരികമന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഏറ്റവും മികച്ച അഭിമുഖകര്‍ത്താവിനുള്ള പുരസ്‌കാരം ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയുടെ അവതരണത്തിന് അഭിലാഷ് മോഹനന് ലഭിച്ചു. അഭിമുഖവേളയില്‍ പ്രദര്‍ശിപ്പിച്ച ആര്‍ജ്ജവത്തെ ജൂറി എടുത്തുപറഞ്ഞ് പുകഴ്ത്തി.

മികച്ച എന്റര്‍ടൈന്‍മെന്റ് ടിവി ഷോയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം നക്ഷത്രപ്പിറവി എന്ന പരിപാടിയുടെ അവതാരക ഷെമിന്‍ സെയ്ദുവിന് ലഭിച്ചു. മോഹന്‍ലാലിന്റെ സിനിമാ പ്രവേശം സംബന്ധിച്ച എപ്പിസോഡില്‍ ഫാസിലിനേയും സിബി മലയിലിനേയും മോഹന്‍ലാലിനേയും ഒരേ സമയം അഭിമുഖം ചെയ്ത രീതിയെ അവാര്‍ഡ് ജൂറി അഭിനന്ദിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും മികച്ചതായിരുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.

DONT MISS
Top