ഹെല്‍മറ്റ് ധരിച്ച് സെല്‍ഫിക്ക് പോസ് ചെയ്ത് മമ്മൂട്ടി; തൃപ്തിയായെന്ന് സഞ്ജു; ചിത്രം വൈറലാകുന്നു

ഹെല്‍മറ്റ് ധരിച്ച് സെല്‍ഫിക്ക് പോസ് ചെയ്ത മമ്മൂട്ടി

ഒരു സെല്‍ഫിക്ക് ചോദിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ച് സെല്‍ഫിക്ക് പോസ് ചെയ്ത മമ്മൂട്ടിയുടെ ഫോട്ടോയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. നടന്‍ സഞ്ജു ശിവറാമാണ് മമ്മൂട്ടിയുടെ കുട്ടിത്തം വെളിവാക്കുന്ന ഫോട്ടോ പുറത്തുവിട്ടത്.

മമ്മൂട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്ലോഗില്‍ വച്ചാണ് രസകരമായ സംഭവം നടന്നത്. സഞ്ജുവിനോടൊപ്പം ഷഹീന്‍ സിദ്ധിക്കും ഗ്രിഗറിയും സെല്‍ഫിയില്‍ ഒപ്പമുണ്ട്.

ഒരു സെല്‍ഫി ചോദിച്ചു. തൃപ്തിയായി. എന്ന കമന്റോടെയാണ് ഹെല്‍മറ്റ് ധരിച്ച് ചുള്ളനായി നില്‍ക്കുന്ന മമ്മൂക്കയോടൊപ്പമുള്ള സെല്‍ഫി സഞ്ജു പങ്കുവെച്ചത്. കൂടെയുള്ള താരം ആരാണെന്ന് സഞ്ജു വെളിപ്പെടുത്തിയില്ല. ആരാണെന്ന് കണ്ടെത്താന്‍ ആരാധകരോട് ആവശ്യപ്പെടുകയാണ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ താരം മമ്മൂട്ടിയാണെന്നുള്ള പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു.

DONT MISS
Top