“രക്ഷപ്പെടണോ? പിഎസ്ജി ഉപേക്ഷിക്കൂ”, നെയ്മറോട് റിവാള്‍ഡോ

ബാഴ്‌സയില്‍നിന്ന് പിഎസ്ജിയിലേക്ക് കൂടുമാറിയ നെയ്മര്‍ക്ക് ഉപദേശവുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റിവാള്‍ഡോ. കരിയര്‍ മെച്ചപ്പെടുത്താനുള്ള ഉപദേശമാണ് അദ്ദേഹം നെയ്മര്‍ക്ക് നല്‍കിയത്.

ഫ്രാന്‍സില്‍ തുടരുകയാണെങ്കില്‍ ഒരിക്കലും കരിയര്‍ മെച്ചപ്പെടില്ല എന്ന് റിവാള്‍ഡോ പറഞ്ഞു. ഫ്രാന്‍സിന് പുറത്തുപോയി നെയ്മറോട് കളിജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

നെയ്മര്‍ മനസുവച്ചാല്‍ അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാകാന്‍ സാധിക്കും. അത്രത്തോളം പ്രതിഭ അദ്ദേഹത്തിനുണ്ട്. എന്നാല്‍ പിഎസ്ജി അദ്ദേഹത്തിന് പറ്റിയ ഇടമല്ല. സ്‌പെയിനിലേക്കുതന്നെ അദ്ദേഹം പോകണം. റയല്‍ മാഡ്രിഡില്‍ത്തന്നെ നെയ്മര്‍ എത്തിച്ചേരുമെന്നാാണ് തനിക്ക് തോന്നുന്നതെന്നും റിവാള്‍ഡോ പറഞ്ഞു.

ഫ്രാന്‍സില്‍ കൂടുതലൊന്നും അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കില്ല. കൂടുതല്‍ കടുത്ത മത്സരങ്ങള്‍ കളിക്കുന്ന സ്‌പെയിനിലേക്കോ ഇംഗ്ലണ്ടിലേക്കോ നെയ്മര്‍ പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

DONT MISS
Top