‘നെഞ്ചിനകത്ത് ലാലേട്ടന്‍’, പ്രായം തളര്‍ത്താത്ത മോഹന്‍ലാല്‍ ആരാധികയെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

”ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രന്‍” എന്ന ഡയലോഗിലൂടെ ഓരോ മലയാളികളുടെയും മനസ്സിലേയ്ക്ക് കടന്നുവന്ന താരമാണ് മോഹന്‍ലാല്‍. ലാലിന് ആദരമര്‍പ്പിച്ചുകൊണ്ടും സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടും നിരവധി ആരാധകരുടെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ഒരു ലാലേട്ടന്‍ ആരാധികയാണ് താരം. ആരാധികയെന്നുവെച്ചാല്‍ മോഹന്‍ലാലിനേക്കാള്‍ പ്രായമുള്ള ഒരു അമ്മൂമ്മ പാട്ടാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ക്വീന്‍ എന്ന സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അമ്മൂമ്മ ആസ്വദിച്ച് പാടുന്നത്. നിഷ്‌കളങ്കമായ അമ്മൂമ്മയുടെ ഗാനം ഇപ്പോള്‍ ആരാധകരും സോഷ്യല്‍ മീഡിയയും ഒരു പോലെ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

DONT MISS
Top