സെന്‍ഫോണ്‍ മാക്‌സ് പ്രോ അവതരിപ്പിച്ചു; റെഡ്മി നോട്ട് 5 പ്രോയ്ക്ക് ശക്തനായ എതിരാളി

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ അവതരിപ്പിച്ചു. റെഡ്മി നോട്ട് 5 പ്രോയ്ക്ക് ശക്തനായ എതിരാളിയാകാന്‍ സാധിക്കുന്ന ഫോണിന് 10,999 രൂപയാണ് തുടക്കവില. മൂന്ന് വേരിയന്റുകളാണ് ഫോണിനുള്ളത്. റാമും ആന്തരിക സംഭരണ ശേഷിയും കൂടിയ മോഡലുകള്‍ക്ക് വില വര്‍ദ്ധിക്കും.

മൂന്ന് ജിബി 32 ജിബി വേരിയന്റിന് 10,999 രൂപയാണ് വില. നാല് ജിബി റാം 64 ജിബി വേരിയന്റിന് 12,999 രൂപയും ആറ് ജിബി റാം 64 ജിബി പതിപ്പിന് 14,999 രൂപയാണ് വില. 5000എംഎഎച്ച് ബാറ്ററിയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോയുടെ മറ്റൊരു മികച്ച ഫീച്ചര്‍.

റെഡ്മി നോട്ട് 5 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസ്സര്‍ തന്നെയാണ് ഈ ഫോണില്‍ അസൂസും ഉപയോഗിച്ചിരിക്കുന്നത്. 18:9 അനുപാതത്തിലുള്ള ബെസല്‍ലെസ്സ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആറ് ജിബി വേരിയന്റില്‍ 16 മെഗാപിക്‌സല്‍ ക്യാമറയും മറ്റ് മോഡലുകളില്‍ 13 മെഗാപിക്‌സലും ക്യാമയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരട്ടക്യാമറകള്‍ മികച്ച ചിത്രങ്ങള്‍ നല്‍കും. മുന്നില്‍ ഫ്‌ലാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്.

രണ്ട് സിമ്മുകള്‍ക്ക് പുറമെ മെമ്മറി കാര്‍ഡും ഉപയോഗിക്കാം. 128 ജിബി വരെ ഇങ്ങനെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാം. ക്വിക്ക് ചാര്‍ജ്ജിംഗ് ഫീച്ചറും ഫോണിനുണ്ട്. ഇത്തരം ചില കാര്യങ്ങളില്‍ റെഡ്മി നോട്ട് 5 പ്രോയെ വെല്ലാന്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോയ്ക്ക് സാധിക്കും.

DONT MISS
Top