വേറിട്ട പ്രമേയവുമായി സുവീരന്റെ മഴയത്ത്

ഇന്നത്തെ സമുഹത്തില്‍ ദിനംപ്രതി കേട്ടുവരുന്ന ഒന്നാണ് കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും, ക്രൂരകൃത്യങ്ങളും. സ്ഥിരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന ഈ സാമൂഹിക അരക്ഷിതാവസ്ഥയെ മഴയത്ത് എന്ന ചിത്രത്തിലൂടെ സമൂഹത്തിന് മുന്നിലേക്ക്‌ എത്തിക്കുകയാണ്  സംവിധായകന്‍ സുവീരന്‍.

കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തന്റെ സിനിമയ്ക്ക്‌ വേണ്ടി എന്നും തെരഞ്ഞെടുക്കുന്ന സുവീരന്‍, പ്രേഷകര്‍ക്ക് മുന്നില്‍ ഇത്തവണ കൊണ്ടുവരുന്നത്
എന്തുകൊണ്ടും പ്രേഷകര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ്. ഇതിലൂടെ സമുഹത്തില്‍ നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള നീചകൃത്യങ്ങള്‍ക്കെതിരെ പ്രേക്ഷകര്‍ക്ക് ഒരു  ബോധവല്‍ക്കരണം തന്നെയാണ്‌ സുവീരന്‍ നല്‍കുന്നത്.

വളരെ വ്യത്യസ്തമായതും സാമൂഹിക പ്രസക്തിയുള്ള കഥകളുമായാണ് സുവീരന്‍ എന്നും പ്രേക്ഷകന് മുന്നിലെത്താറുള്ളത്. മഴയത്തും ഇത്തരത്തിലുള്ള ഒരു വിഷയം തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്. ബന്ധങ്ങളുടെ കഥകളും ശക്തമായ മുഹൂർത്തങ്ങളും ചിത്രത്തിലൂടെ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.

DONT MISS
Top