ദലിത് സ്ത്രീകള്‍ മാത്രം പ്രവേശിക്കുന്ന പഞ്ചുഭാരതി ക്ഷേത്രത്തില്‍ 400 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി പുരുഷന്മാര്‍ എത്തി

പുരുന്മാര്‍ വിഗ്രഹം നീക്കുന്നു

ഭുവനേശ്വര്‍: ദലിത് സ്ത്രീകള്‍ മാത്രം പ്രവേശിച്ച് പൂജകള്‍ നടത്തുന്നു എന്നതാണ് ഒഡീഷയിലെ പഞ്ചുഭാരതി ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേക. വര്‍ഷങ്ങളായി ഈ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാല്‍ 400 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കിയിരിക്കുകയാണ്.

ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനാണ് അഞ്ച് പുരുഷന്മാരെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്. ഒന്നര ടണ്‍ ഭാരമുണ്ടായിരുന്ന വിഗ്രഹം അമ്പലത്തില്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമായിരുന്നില്ല. അതിനാലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കിയത്.

ആഗോള താപനവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ക്ഷേത്രം ക്ഷയിക്കുന്നതിന് കാരണമാവുകയാണ്. അതിനാല്‍ ക്ഷേത്രം മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി വിഗ്രഹം മാറ്റുന്നതിനാണ് വര്‍ഷങ്ങളായുള്ള പാരമ്പര്യം അവസാനിപ്പിച്ച് ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കേണ്ടി വന്നത്.

അഞ്ച് ദലിത് സ്ത്രീകളാണ് ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ക്ഷേത്രം വൃത്തിയാക്കുകയും മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതും. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് പഞ്ചുഭാരതിയെ ആചാര അനുഷ്ടാനങ്ങള്‍.

DONT MISS
Top