സിനിമാ പ്രേമികളുടെ കഥകള്‍ അവസാനിക്കുന്നില്ല, ദിലീപിന്റെ ആരാധകനും വെള്ളിത്തിരയിലേയ്ക്ക്

മലയാളസിനിമയില്‍ താരങ്ങളുടെ ആരാധകരുടെ കഥ പറയുന്ന കാലം കൂടിയാണിത്. കട്ട മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലും, ഇന്നസെന്റിന്റെ സുവര്‍ണപുരുഷനും തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോള്‍ മറ്റൊരു നായകന്റെ ആരാധകന്റെ കഥ കൂടി വെള്ളിത്തിരയിലെത്തുന്നു.

ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് സംവിധായകന്‍ അരുണ്‍ ഗോപിയാണ് വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഫെയ്സ്ബുക്കിലെ കുറിപ്പിലൂടെയായിരുന്നു സിനിമയെ സംബന്ധിച്ച് അരുണ്‍ ഗോപി അറിയിച്ചത്

അരുണ്‍ ഗോപിയുടെ കുറിപ്പ്, 

ആരാധകരുടെ ആർപ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത് അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നത കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതും… സിനിമ എന്ന വ്യവസായത്തെ നിലനിർത്തുന്നതും… ഇതാ അവരിൽ ഒരാളുടെ, അല്ല നമ്മളിൽ ഒരാളുടെ കഥയുമായി… ജനപ്രിയനായകൻറെ ആരാധകന്റെ കഥയുമായി… ഒരു സിനിമ!!! സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിങ്ങൾക്കായി.

DONT MISS
Top