“മുക്കാമുറിയന്‍ ചെറ്റകളേ, വെട്ടിക്കൂട്ടും പന്നികളേ”, പ്‌രാക്ക് തന്ത്രത്തിനും ജയരാജനെതിരായ കൊലവിളിക്കും ശേഷം കൂടുതല്‍ ‘ആര്‍ഷഭാരതസംസ്‌കാര’ സമ്പന്നമായ മുദ്രാവാക്യങ്ങളുമായി ബിജെപിയും ആര്‍എസ്എസും (വീഡിയോ)


ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന് നീതിയാവശ്യപ്പെട്ട് വിവിധ സമൂഹങ്ങള്‍ ഒന്നിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കൊപ്പം നിലകൊണ്ട് ബിജെപിയുടെ നിലപാടു ഏറെ വിമര്‍ശിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിനെതിരെ ഒരു വികാരം തന്നെ രൂപംകൊണ്ടു.

എന്നാല്‍ ഈ പെണ്‍കുഞ്ഞിനെപ്രതി അനാവശ്യമായി തങ്ങളില്‍ കുറ്റം ആരോപിക്കുകയാണെന്ന് ബിജെപി പറയുന്നു. ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിക്കാന്‍ കൊടിയുമായി രംഗത്തിറങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ആര്‍ത്തുവിളിക്കുന്ന സംസ്‌കാര സമ്പന്ന വാക്കുകള്‍ പക്ഷേ കേരളത്തിന് ഒട്ടും ചേര്‍ന്നവയല്ല.

ഒരു സമൂഹത്തെ മുഴുവന്‍ മുക്കാ മുറിയന്‍, പന്നികള്‍, ചെറ്റകള്‍ എന്നിങ്ങനെ ഇവര്‍ അധിക്ഷേപിക്കുന്നു. വെട്ടിക്കൂട്ടുമെന്ന മുന്നറിയിപ്പുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയും എസ്ഡിപിഐയ്‌ക്കെതിരെയും മുദ്രവാക്യം വിളിച്ച് കൃത്യമായ നിലപാട് ഇവര്‍ പ്രഖ്യാപിച്ചുവെങ്കിലും എതിരാളികളേക്കാള്‍ നിലവാരം കുറഞ്ഞ വാക്പ്രയോഗങ്ങളാണ് സംഘപ്രവര്‍ത്തകരില്‍നിന്നുണ്ടായത്.

നേരത്തേയും ഇത്തരം തരംതാണ മുദ്രാവാക്യങ്ങള്‍ വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ സംസ്‌കാരം തെളിയിച്ചിട്ടുണ്ട്. പി ജയരാജനെതിരെ കൊലവിളി പ്രസംഗം നടത്താനും ഇവര്‍ മുതിര്‍ന്നു ( https://www.facebook.com/reporterlive/posts/1793121380730154 ). പ്‌രാകിക്കൊണ്ടുള്ള മുദ്രാവാക്യം വിളിച്ച് പരിഹാസ പാത്രമായി ( https://www.facebook.com/reporterlive/posts/1811153235593635 ). ഇപ്പോള്‍ സംഘപ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം താഴെ കാണാം.

DONT MISS
Top