സിപിഐഎമ്മിന്റെ 22-ാം പാര്‍ട്ടികോണ്‍ഗ്രസ് യെച്ചൂരി വിജയം ആട്ടക്കഥയായി പര്യവസാനിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍

അഡ്വക്കേറ്റ് എ ജയശങ്കര്‍

കൊച്ചി: സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്, യെച്ചൂരി വിജയം ആട്ടക്കഥയായി പര്യവസാനിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് യെച്ചൂരിയെ പുറത്താക്കാന്‍ നടന്ന സകല കളികളും ദയനീയമായി പരാജയപ്പെട്ടെന്ന് പറഞ്ഞ ജയശങ്കര്‍ കാരാട്ടിന്റെ കുബുദ്ധിക്ക് കനത്ത തിരിച്ചടി കിട്ടിയെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഹൈദരാബാദില്‍ നടന്ന സിപിഐ(എം)ന്റെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്, യെച്ചൂരി വിജയം ആട്ടക്കഥയായി പര്യവസാനിച്ചു. സഖാവിനെ ഒതുക്കാനും ഒറ്റപ്പെടുത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാനും നടന്ന സകല കളികളും ദയനീയമായി പരാജയപ്പെട്ടു.

യെച്ചൂരിയുടെ രാജ്യസഭാംഗത്വം തട്ടിത്തെറിപ്പിച്ചും, ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന രാഷ്ട്രീയലൈന്‍ കേന്ദ്രക്കമ്മറ്റിയില്‍ വോട്ടിനിട്ട് തോല്‍പ്പിച്ചും അര്‍മാദിച്ചവര്‍, പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയെ അധികാര ദുര്‍മോഹിയായി മുദ്രയടിച്ചവര്‍ അവസാനം ബ്ലീച്ചടിച്ചു. കാരാട്ടിന്റെ കുബുദ്ധിക്കു കനത്ത തിരിച്ചടി കിട്ടി. എസ് രാമചന്ദ്രന്‍ പിളളയെ പോളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന് വേണമെങ്കില്‍ ആശ്വസിക്കാം. അത്ര തന്നെ, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top