ഉത്തര്‍പ്രദേശില്‍ ഇന്നലെമാത്രം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് നാല് കുഞ്ഞുങ്ങള്‍; അമിതിന്റെ ഭാഷയില്‍ ‘യോഗി പൂങ്കാവനമാക്കിയ’ യുപി ഇങ്ങനെ


“ഗൂണ്ടാ വാഴ്ച്ചയായിരുന്നു ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരുന്നത്. നിയമ വാഴ്ച്ചയുണ്ടായിരുന്നില്ല. എന്നാല്‍ യോഗി ആദിത്യനാഥ് വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാനമുണ്ടായി”, ഇന്നലെ ഇതുപറഞ്ഞത് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ്. ഇങ്ങനെ യോഗി പൂങ്കാവനമാക്കിയ ഉത്തര്‍ പ്രദേശില്‍ ഇന്നലെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ നിരവധി പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നെ ഒരുദിവസം മാത്രം നാല് ബാല ലൈംഗിക പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ രണ്ടുപേര്‍ തീര്‍ത്തും കുഞ്ഞുങ്ങള്‍. ഇവര്‍ 12 വയസില്‍ താഴെയുള്ളവരായതിനാല്‍ പുതിയ നിയമമനുസരിച്ച് വധശിക്ഷയ്ക്ക് അര്‍ഹരാണ് പ്രതികള്‍. എന്നാല്‍ നിയമവ്യവസ്ഥ തീര്‍ത്തും പരിതാപകരമായതിനാല്‍ കണക്കില്ലാതെ ആവര്‍ത്തിക്കുകയാണ് കുഞ്ഞുങ്ങള്‍ക്കെതിരായ പീഡനങ്ങള്‍.

കനൗജില്‍ 11 വയസുകാരിയെ അമ്മാവന്‍ പീഡിപ്പിച്ച വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാംപൂരില്‍ മധ്യവയസ്‌കന്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു. മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. മുസാഫിര്‍ നഗറില്‍ തലവേദനയെത്തുടര്‍ന്ന് ക്ലിനിക്കിലെത്തിയ 13 വയസുകാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. അവസാന സംഭവം ഏകദേശം എല്ലാ മാധ്യമങ്ങളാലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കത്വ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യം നാണക്കേടില്‍ മുങ്ങിനില്‍ക്കുന്ന സമയത്താണ് വീണ്ടും പീഡന വാര്‍ത്തകളെത്തുന്നത്. എല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. നിയമവാഴ്ച്ചയുടെ അധ:പതനത്തിലേക്കാണ് ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്.

DONT MISS
Top