ഉത്തര്‍പ്രദേശിലെ കരേല ഗ്രാമത്തില്‍ വൈദ്യുതി ഇല്ല; ബില്ലടയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി ഗ്രാമവാസികള്‍

കരേല ഗ്രാമം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കരേല ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികാരികള്‍ വന്ന് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഗ്രാമം ഇപ്പോഴും ഇരുട്ടിലാണ് കഴിയുന്നത്. ഗ്രാമവാസികള്‍ ഇതേക്കുറിച്ച് പരാതി നല്‍കാറുണ്ടെങ്കിലും ഇതുവരെ ഇതിന് പരിഹാരമായിട്ടില്ല.

വൈദ്യുതി ലഭിച്ചില്ലെങ്കിലും തങ്ങളോട് അധികൃതര്‍ വൈദ്യുതി ബില്ലടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു. 40,000 രൂപമുതല്‍ 60,000 രൂപവരെ തങ്ങളോട് ബില്ലയടയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് ഗ്രാമവാസികള്‍ പറയുന്നത്.

വൈദ്യുതി ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മണ്ണെണ്ണ വിളക്കും മെഴുകുതിരികളുമാണ് മിക്ക വീട്ടുകാരും ഉപയോഗിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചു എന്നല്ലാതെ തങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് അധികാരികള്‍ ബില്ലടയ്ക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഗ്രാമവാസികള്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും ബിഎസ്പിയും വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അവര്‍ അത് പാലിക്കാന്‍ തയ്യാറായില്ലെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു.

DONT MISS
Top