കത്വയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്

പ്രതീകാത്മ ചിത്രം

ശ്രീനഗര്‍: കത്വയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുന്നവെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

കത്വയില്‍ എ​ട്ടു​വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട​ത് പീ​ഡ​ന​ത്തെ തു​ട​ർ​ന്ന​ല്ലെ​ന്നും ഇ​പ്പോ​ൾ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ കു​ടു​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ചി​ല മാ​ധ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് പീഡനകാര്യം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചത്. ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ജമ്മു കശ്മീര്‍ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം വ്യ​ക്ത​മാ​ക്കി.

സംഘപരിവാര്‍ ബന്ധമുള്ളവരടക്കം പ്രതിപ്പട്ടികയില്‍ വന്നതിനെ തുടര്‍ന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. ഇതിനിടെ കുട്ടിയുടെ മരണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവരെ ക്രൈംബ്രാഞ്ച് സംഘം കുടുക്കുകയായിരുന്നുവെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏക്താ മഞ്ച് സംസ്ഥാനത്ത് വന്‍പ്രക്ഷോഭമാണ് നടത്തിയത്.

ഇതിന് പിന്നാലെയാണ് കുട്ടി പീഡനത്തിന് ഇരയായാട്ടില്ലെന്ന പ്രചാരണം മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് വിശദീകരണവുമായി എത്തിയത്.

DONT MISS
Top