യുപിയില്‍ നിയമവാഴ്ച്ചയുണ്ടായിരുന്നില്ല, ഗൂണ്ടാ ഭരണമായിരുന്നു, യോഗി ആദിത്യനാഥ് നിയമവ്യവസ്ഥ പുന:സ്ഥാപിച്ചു: അമിത് ഷാ


റായ്ബറേലി: പാരമ്പര്യ രാഷ്ട്രീയത്തില്‍നിന്ന് റായ്ബറേലിയിലെ ജനങ്ങളെ മോചിപ്പിക്കുമെന്ന് അമിത് ഷാ. കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കും. സ്വാതന്ത്ര്യം കിട്ടിയതുമുതല്‍ ഇവിടെ പാരമ്പര്യ രാഷ്ട്രീയമാണുള്ളത്. എന്നാല്‍ വികസനം ഒട്ടുമില്ലതാനും. ഇക്കാര്യങ്ങള്‍ തിരുത്തുമെന്നും അമിത് ഷാ പറഞ്ഞു.

വികസനത്തിന്റെ മാതൃകയായി മണ്ഡലത്തെ മാറ്റിയെടുക്കും. ഗൂണ്ടാ വാഴ്ച്ചയായിരുന്നു ഉത്തര്‍ പ്രദേശില്‍ ഉണ്ടായിരുന്നത്. നിയമ വാഴ്ച്ചയുണ്ടായിരുന്നില്ല. എന്നാല്‍ യോഗി ആദിത്യനാഥ് വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാനമുണ്ടായി എന്നും അമിത് ഷാ അവകാശപ്പെട്ടു.

2019ല്‍ മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും. കര്‍ണാടക തെരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തും. മെയ് 15ന് ശേഷം രാജ്യത്ത് ബിജെപിക്ക് 16-ാം സംസ്ഥാന സര്‍ക്കാറുണ്ടാകും എന്നിങ്ങനെ അവകാശവാദങ്ങളുടേയും സ്വപ്‌നങ്ങളുടേയും ഒരു നിരതന്നെ അമിത് റായ്ബറേലിയില്‍ നിരത്തി.

DONT MISS
Top