അമിത് ഷായും യോഗി ആതിദ്യനാഥും പങ്കെടുത്ത യോഗവേദിയില്‍ തീപിടിത്തം

യോഗി അദിത്യനാഥും അമിത് ഷായും

റായ്ബറേലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥും പങ്കെടുത്ത യോഗവേദിയില്‍ തീപിടുത്തം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായ
റായ്ബറേലിയിലാണ് സംഭവം.

ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ പ്രവര്‍ത്തകരെ സംബോധന ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് തീയും പുകയും ശ്രദ്ധയില്‍പെട്ടത്.  ആര്‍ക്കും അപകടമുണ്ടായില്ല.

ഷോര്‍ട്ട്‌സര്‍ക്യൂട്ടു കാരണമാണ് തീപിടിച്ചതെന്നാണ് നിഗമനം.

DONT MISS
Top