139 ബിഎച്ച്പി കരുത്തുമായി ഇന്ത്യന്‍ നിര്‍മിത പോളോ

139 ബിഎച്ച്പി കരുത്തുമായി ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട പോളോ താരമായി. ഇന്തോനേഷ്യയില്‍ നടക്കുന്ന ഓട്ടോഷോയിലാണ് ഫോക്‌സ്‌വാഗണ്‍ ഈ കാര്‍ പ്രദര്‍ശിപ്പിച്ചത്. പോളോ വിആര്‍എസ് എന്നാണ് ഈ കരുത്തന്റെ പേര്.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുളള അഞ്ചാം തലമുറ പോളോയാണിത്. കറുത്ത സ്‌പോയിലറും മിററും കറുത്ത നിറത്തില്‍ത്തന്നെയുള്ള അലോയ് വീലുകള്‍ എന്നിവ കൂടുതല്‍ സ്‌റ്റൈലിഷാണ്. എഞ്ചിന്‍ വിഭാഗത്തിലൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല എന്നുതന്നെ പറയാം.

308 മില്ല്യന്‍ ഇന്തോനേഷ്യന്‍ റുപ്പിയാണ് പോളോ വിആര്‍എസിന്റെ വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ പതിനഞ്ച് ലക്ഷം രൂപയ്ക്കടുത്തുവരും. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതിനാല്‍ത്തന്നെ വിലയും കുറയും. കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

DONT MISS
Top