സുവീരന്റെ പുതിയ ചിത്രം മഴയത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നു

മലയാള സിനിമയ്ക്ക് സമകാലിക പ്രസക്തിയുള്ള സിനിമകള്‍ സംഭാവന ചെയുന്ന ദേശിയ പുരസ്‌കാര ജേതാവ് സുവീരന്റെ പുതിയ സിനിമ മഴയത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ വച്ച് നടന്നു. കണ്ണിനും കാതിനും ഇമ്പമേറുന്ന രണ്ടു പാട്ടുകളും രണ്ടാമത്തെ ട്രയിലറുമാണ് പുറത്തിറക്കിയത്. അപര്‍ണ ഗോപിനാഥ്, നന്ദന വര്‍മ്മ, നികേഷ് റാം, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയ്ക്ക് ഇന്ത്യയിലെ സമകാലിക സംഭവങ്ങളുമായി ബന്ധമുണ്ട്.

ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന പൊരുത്തകേടുകളും ഒരു സന്ദര്‍ഭത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ പ്രേക്ഷകര്‍ക്ക് നല്ല സിനിമയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മഴയത്ത്. 27ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമ തികച്ചും കുടുംബ ചിത്രമാണെന്ന് പ്രതിഷിക്കാം. ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് ഗോപീ സുന്ദര്‍ ഈണം പകര്‍ന്ന, ഗാനങ്ങള്‍ക്കു നല്ല പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

DONT MISS
Top