രാജസ്ഥാനിലെ ഉദയ്പൂരില്‍ എടിഎം തകര്‍ത്ത് 18.65 ലക്ഷം രൂപ കവര്‍ന്നു

പ്രതീകാത്മക ചിത്രം

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ എടിഎം തകര്‍ത്ത് 18.65 ലക്ഷം രൂപ കവര്‍ന്നു. ദാബോക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള എസ്ബിഐ എടിഎമ്മിലാണ് വന്‍ കവര്‍ച്ച നടന്നത്.

വെള്ളിയാഴ്ച രാവിലെ പണമെടുക്കാന്‍ ഒരാള്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ത്ത നിലയിലായിരുന്നു. അഞ്ചുപേരടങ്ങിയ സംഘമാണ് കവര്‍ച്ചയ്ക്ക് പിറകില്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു.

അഞ്ച് പേരുടെ സംഘം ജീപ്പില്‍ വന്നിറങ്ങുകയും ഇതില്‍ മൂന്നുപേര്‍ അകത്ത് കടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് പണം എടുക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

DONT MISS
Top