‘മൈ സ്റ്റോറി’യിലെ പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന്; തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മൈസ്റ്റോറിയിലെ പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലം ചെയ്യുന്നു. കൊച്ചി ടൗണ്‍ പ്ലാസയില്‍ ഇന്ന് വൈകുന്നേരം ഏഴു മണിക്കാണ് ലേലം. മൈ സ്റ്റോറിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായാണ് ലേലം നടക്കുക. വസ്ത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് വിനിയോഗിക്കുക. രഞ്ജിനി ഹരിദാസാണ് ലേലത്തിന്റെ ആവതാരക.

പൃഥ്വിരാജ്, പാര്‍വതി എന്നിവരെ നായികാ നായകന്മാരാക്കി രോഷ്ണി ദിനകറാണ്  മൈ സ്റ്റോറി സംവിധാനം ചെയ്തത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. ഏപ്രില്‍ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

DONT MISS
Top