എച്ച്‌ഐവിയെ ചെറുക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ വന്നേക്കും

മനുഷ്യന് ഇന്നും പിടിതരാത്ത മരീചികയാണ്‌ എയിഡ്‌സും അതിന് കാരണക്കാരായ എച്ച്‌ഐവി വൈറസുകളും. ഇതുവരെ എച്ച്‌ഐവിയെ ഫലപ്രദമായി ചെറുക്കുന്ന ഒരു മരുന്ന് രംഗത്ത് എത്തിയിട്ടില്ല. എന്നാല്‍ അത് ഉടന്‍തന്നെ സാധ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

എച്ച്‌ഐവിക്ക് എതിരെ ഫലപ്രദമായ ഒരു വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും പരീക്ഷണ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എയിഡ്‌സ് ഒരിക്കലും വരാതിരിക്കാനുള്ള ഒരു തടയല്ല ഇത്. എച്ച്‌ഐവി പോസിറ്റീവായവര്‍ ലൈംഗിക ബന്ധത്തിന് മുമ്പുമാത്രം ഉപയോഗിക്കേണ്ടതാണിത്. പരമാവധി മൂന്നോ നാലോ മാസം മാത്രമേ ഈ വാക്‌സിന്‍ ഫലപ്രദമാവുകയുള്ളൂ.

പ്രീ എക്‌സ്‌പോഷര്‍ പ്രോഫൈലാക്‌സിസ് എന്ന ഈ വാക്‌സിന്‍ എപ്പോള്‍ മുതല്‍ നല്‍കിത്തുടങ്ങും എന്ന് വ്യക്തമല്ല. ഒരു വര്‍ഷക്കാലം പ്രതിരോധം നിലനില്‍ക്കുന്ന തരത്തിലാണ് മരുന്ന് വികസിപ്പിക്കുന്നത്. കുരങ്ങന്മാരില്‍ നടത്തിയ പരീക്ഷണത്തില്‍ ഏതാനും ആഴ്ച്ചകള്‍ വരെ ഫലപ്രദമായിരുന്നു. മനുഷ്യനില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഫലമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ എച്ച്‌ഐവി പിടിപെടുന്നവരുടേയും എയിഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വന്‍ കുറവുണ്ട്. വരുന്ന വര്‍ഷങ്ങളില്‍ പൂര്‍ണമായും ഈ അസുഖം ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെടുകതന്നെ ചെയ്യും. പുതിയ വാക്‌സിനുകള്‍ ഈ യജ്ഞത്തിന് പിന്തുണയേകും.

DONT MISS
Top