സെഗ്മെന്റ് കീഴടക്കാന്‍ പുതിയ എര്‍ട്ടിഗ എത്തുന്നു

പുറത്തുവന്ന കാലം മുതല്‍ പൊതുജന ശ്രദ്ധ ലഭിച്ച മോഡലാണ് എര്‍ട്ടിഗ. ഏഴുപേര്‍ക്കും എട്ടുപേര്‍ക്കും ഇരിക്കാവുന്ന വാഹനങ്ങളിലെ ഏറ്റവും പ്രശസ്ത മോഡലാകാന്‍ എര്‍ട്ടിഗയ്ക്ക് സാധിച്ചു. സെഗ്മെന്റിലും വില്‍പനയിലും ഇന്നോവയ്ക്ക് തൊട്ടുപിന്നില്‍ എര്‍ട്ടിഗയുണ്ട്. ഇപ്പോള്‍ എര്‍ട്ടിഗയുടെ പുതുപുത്തന്‍ മോഡലുമായി മാരുതി എത്തുകയാണ്.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ഓട്ടോ ഷോയിലാണ് പുതിയ എര്‍ട്ടിഗ വരവറിയിച്ചിരിക്കുന്നത്. കൂടുതല്‍ സ്റ്റൈലിഷാണ് വാഹനം. ഡേ ടൈം റണ്ണിംഗ് ലാമ്പും ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകളും കാണാന്‍ ഭംഗി വര്‍ദ്ധിപ്പിക്കും. നേരെ പിന്‍ഭാഗം ഹോണ്ടയുടെ വാഹനങ്ങളെ ഓര്‍മിപ്പിക്കും എന്നത് നേര്. അകത്തളത്തില്‍ സാമാന്യം സൗകര്യങ്ങളെല്ലാം മാരുതി നല്‍കുമെന്നുറപ്പ്.

പുതിയ സ്വിഫ്റ്റിന്റെയും ബലേനൊയുടേയും പ്ലാറ്റ്‌ഫോം തന്നെയാണ് എര്‍ട്ടിഗയും ഉപയോഗിക്കുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ വാഹനം ഇന്ത്യയിലെത്തിയേക്കും. നിലവിലെ എര്‍ട്ടിഗയേക്കാള്‍ വലിപ്പക്കൂടുതല്‍ ഉണ്ട് പുതിയ മോഡലിന്. കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ല. വിലയുള്‍പ്പെടെ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

DONT MISS
Top