നടേശ കൊല്ലണ്ട, അങ്ങട് ചെല്ല് ഇപ്പോ കിട്ടും; മഞ്ജുവിന്റെ ഡയലോഗോടെ മോഹന്‍ലാലിലെ ഗാനം

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സാജിദ് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കെ ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നാടും വിട്ട വീടും വിട്ട എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.  ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന ഇന്ദ്രജിത്ത് തന്നെയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രം പോലെ തന്നെ മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള മറ്റൊരു സമര്‍പ്പണം കൂടിയാണ് ഈ ഗാനം.

മഞ്ജു വാര്യര്‍ ഇന്ദ്രജിത്ത് എന്നിവര്‍ക്ക് പുറമെ, സലിം കുമാര്‍, അജു വര്‍ഗീസ്, എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

DONT MISS
Top