ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണം; പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും കേന്ദ്രം സുപ്രിംകോടതിയില്‍

സുപ്രിംകോടതി

ദില്ലി: ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നും ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നുമാണ് കേന്ദ്രം, സുപ്രിംകോടതിയെ അറിയിച്ചത്.

കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്ക് നാണക്കേടുമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ബാലപീഡകര്‍ക്കെതിരേ വധശിക്ഷ നല്‍കാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ ഏ​പ്രി​ൽ 27ന് ​ വാദം തുടരും.

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിത അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം പീഡനത്തിന് പരമാവധി ജീവപര്യന്തം ശിക്ഷയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ നിയമപ്രകാരം പക്ഷെ, അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടാകില്ല. ഈ നിയമം ഭേദഗതി ചെയ്ത് വധശിക്ഷയും ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ക്സോ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നു നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ​ങ്ങും കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ഇ​ത്ത​രം ക്രൂ​ര​കൃ​ത്യ​ങ്ങ​ളി​ൽ അ​തീ​വ ആ​ശ​ങ്ക​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യും ത​ന്‍റെ മ​ന്ത്രാ​ല​യ​വും പോ​ക്സോ നി​യ​മ​യ​ത്തി​ൽ ഭേ​ദ​ഗ​തി​ക്കു ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.  ബാ​ല​പീ​ഡ​ക​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി​കെ സിം​ഗും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

DONT MISS
Top