മായാവിക്ക് പിന്നാലെ ഡാകിനിയും വരുന്നു വെള്ളിത്തിരയിലേക്ക്

ബാലരമ അമര്‍ ചിത്രകഥയിലെ കഥാപാത്രങ്ങളായ മായാവിയും രാജുവും രാധയും കുട്ടൂസനും ഡാകിനിയുമൊക്കെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇക്കൂട്ടത്തില്‍ ആദ്യം വെള്ളിത്തിരയിലെത്തിയതിന്റെ ക്രെഡിറ്റ് മായാവിക്കാണ്. മമ്മൂട്ടി നായകനായ മായാവി എന്ന ചിത്രം കുട്ടികളെയാണ് ഏറെ ആകര്‍ഷിച്ചത്. മായാവിക്ക് പിന്നാലെ ഇപ്പോള്‍ ഡാകിനിയും വെള്ളിത്തിരയിലെത്തുകയാണ്.

സംസ്ഥാന പുരസ്‌കാരത്തിനര്‍ഹമായ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ ജി നായരാണ് ഡാകിനി എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്. ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പുറത്തിറക്കിയ ഉര്‍വശി തിയേറ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ നിര്‍മ്മാതാവ് സന്ദീപ് സേനനാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

DONT MISS
Top