ഫെയ്‌സ്ബുക്ക് മാട്രിമോണിയല്‍ വിജയ സാധ്യത പരീക്ഷിച്ച രഞ്ജീഷ് വിവാഹിതനായി; വധു സരിഗമ

‘എനിക്ക് 34 വയസുണ്ട്, ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ല. എനിക്കൊരു പെണ്‍കുട്ടിയെ വേണം’ എന്നൊരു സ്റ്റാറ്റസിട്ട് ഫോണ്‍ നമ്പറും കൊടുത്ത മഞ്ചേരിക്കാരന്‍ രഞ്ജീഷ് ഒടുവില്‍ സോഷ്യല്‍മീഡിയ വഴി പെണ്ണിനെ കണ്ടുപിടിച്ചു വിവാഹവും കഴിച്ചു. അധ്യാപികയായ സരിഗമയാണ് രഞ്ജീഷിന്റെ വധു.

കഴിഞ്ഞ വര്‍ഷമാണ് വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് രഞ്ജീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ആരുടെയെങ്കിലും പരിചയത്തില്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ അറിയിക്കണം എന്നു പറഞ്ഞുകൊണ്ടാണ് തന്റെ ഫോണ്‍നമ്പര്‍ നല്‍കിയത്. വളരെ പെട്ടന്നു തന്നെ രഞ്ജീഷിന്റെ പോസ്റ്റ് വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

തന്റെ പോസ്റ്റ് വൈറലായതോടെ ഒരുപാട് ആലോചനകള്‍ വരുന്നുണ്ടെന്നും മറ്റ് കാര്യങ്ങള്‍ സംസാരിച്ച് ശരിയാവുകയാണെങ്കില്‍ ഏതെങ്കിലുമൊരു കുട്ടിയെ ഉറപ്പിക്കുമെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും പോസ്റ്റിട്ട രഞ്ജീഷ് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും അധ്യാപികയാണെന്നും ഇതര ജാതിയില്‍പ്പെട്ട കുട്ടിയാണെന്നും പിന്നീട് അറിയിച്ചിരുന്നു.

ഏപ്രില്‍ 18ന് ഗുരുവായൂരില്‍ വച്ചാണ് രഞ്ജീഷും സരിഗമയും വിവാഹിതരായത്. വിവഹഫോട്ടോയോടൊപ്പം സഹകരിച്ച എല്ലാവര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ രഞ്ജീഷ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനും നന്ദിയറിയിക്കാന്‍ മറന്നില്ല.

DONT MISS
Top