കര്‍ണാടക തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലാണെന്ന് ബിജെപി എംഎല്‍എ; പൊലീസ് കേസെടുത്തു

സഞ്ജയ് പാട്ടീല്‍

ബംഗളുരു: കര്‍ണാട തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എംഎല്‍എ സഞ്ജയ് പാട്ടീലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബെല്‍ഗാവിയില്‍ നടന്ന പ്രചരണത്തിനിടെയാണ് സഞ്ജയ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.

കര്‍ണാടക തെരഞ്ഞെടുപ്പ് മുസ്‌ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ളതാണെന്നാണ് സഞ്ജയ് പറഞ്ഞത്. നല്ല റോഡിനോ, ഓവുചാലുകള്‍ക്ക് വേണ്ടിയോ, കുടിവള്ളത്തിന് വേണ്ടിയോ അല്ല ഈ തെരഞ്ഞെടുപ്പ്. പകരം മുസ്‌ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ളതാണെന്ന് സഞ്ജയ് പറഞ്ഞു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബാബറി മസ്ജിദും, ടിപ്പു ജയന്തി ആഘോഷിക്കേണ്ടവര്‍ക്കും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യാം. ശിവജിയെ ആവശ്യമുള്ളവര്‍ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും സഞ്ജയ് പറഞ്ഞിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷമി ഹെബാല്‍ക്കര്‍ രാം മന്ദിര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് ബാബറി മസ്ജിദ് മാത്രമേ നിര്‍മിക്കൂ. രാമക്ഷേത്രം നിര്‍മിക്കാന്‍ തയ്യാറാല്‍ താനും കോണ്‍ഗ്രസിന് വോട്ട് ചെയ്യും  എന്നും സഞ്ജയ് പറഞ്ഞു.

DONT MISS
Top