വെറും രണ്ട് എംബി മാത്രം വലിപ്പമുള്ള ആന്‍ഡ്രോയ്ഡ് വെബ് ബ്രൗസര്‍ ആമസോണ്‍ പുറത്തിറക്കി


പുതിയെ വെബ് ബ്രൗസറുമായി ആമസോണ്‍ രംഗത്ത്. ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ബ്രൗസര്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് വേഗത കുറവുള്ള സമയങ്ങളിലും ഈ ബ്രൗസര്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ആമസോണ്‍ അവകാശപ്പെടുന്നു.

‘ഇന്റര്‍നെറ്റ്’ എന്നാണ് പുതിയ ഇന്റര്‍നെറ്റ് ബ്രൗസറിന്റെ പേര്. വെറും 2 എംബി മാത്രമാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ വലിപ്പം. ഇന്റര്‍നെറ്റ് ബ്രൗസര്‍ എന്നതിന് പുറമെ മികച്ച കുറച്ച് ഫീച്ചറുകളും ഈ ആപ്പ് നല്‍കും.

വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാനുള്ള സൗകര്യം ബ്രൗസറിലുണ്ട്. വിവിധ വാര്‍ത്തകള്‍ തരം തിരിച്ച് ലഭിക്കും. പ്രൈവറ്റ് മോഡില്‍ ബ്രൗസ് ചെയ്യാനുള്ള സൗകര്യവും ‘ഇന്റര്‍നെറ്റ്’ ഒരുക്കിയിരിക്കുന്നു.

യുസി ബ്രൗസറിനും ക്രോമിനും വെല്ലുവിളിയുയര്‍ത്താന്‍ ‘ഇന്റര്‍നെറ്റിന്’ കഴിഞ്ഞേക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. കുറഞ്ഞ വലിപ്പം കൊണ്ട് ഏവരുടേയും ഇഷ്ട ബ്രൗസറായി മാറിയ ഓപ്പറയ്ക്കും ‘ഇന്റര്‍നെറ്റ്’ വെല്ലുവിളിയുയര്‍ത്തും.

DONT MISS
Top