മലയാളത്തിലെ ഇഷ്ട നടന്‍ മോഹന്‍ലാല്‍: ധന്‍സിക

മലയാളത്തിലെ ഏറ്റവു ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലെന്ന് നടി ധന്‍സിക. യുഎഇയില്‍ ഒരു സ്വകാര്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട നടി പാര്‍വതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കബാലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു. കബാലി ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ്. രജനികാന്ത് സാറിന്റെ സാന്നിധ്യം കൂട്ടത്തിലുള്ള എല്ലാവരിലേക്കും ഊര്‍ജ്ജം പകരുന്നതാണ്. അദ്ദേഹത്തിന്റെ എളിമ വിസ്മയിപ്പിക്കുന്നതാണ്. കബാലിയുടെ എല്ലാ രംഗങ്ങളും തന്റെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ടെന്നും ധന്‍സിക പറഞ്ഞു.

“എന്ത് ചെയ്താലും അത് ഒന്നാമത്തെ ടേക്കില്‍ത്തന്നെ ചെയ്യണം. രജനിസാര്‍ തന്ന ഉപദേശം എന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തോട് ശിവാജി ഗണേശന്‍ സര്‍ പറഞ്ഞതാണിത്”, ധന്‍സിക കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടി അടുത്തിടെ ‘സോളോയിലൂടെ’ മലയാളത്തിലും എത്തിരുന്നു. കിത്‌ന എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്താനൊരുങ്ങുകയാണ് ധന്‍സിക.

DONT MISS
Top