‘ബലാത്സംഗികളെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കൊപ്പം ഇനിയില്ല’; ബിജെപി വിടുന്നതായി ബോളിവുഡ് നടി

മല്ലിക രജ്പുത്

ദില്ലി; ബലാത്സംഗികളെ സംരക്ഷിക്കുന്ന ബിജെപിയില്‍ നിന്ന് രാജിവയ്ക്കുന്നതായി ബോളിവുഡ് നടി മല്ലിക രജ്പുത്. താരം തന്നെ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മല്ലികയുടെ തീരുമാനം.

തുടര്‍ച്ചയായി ബലാത്സംഗികളെ സംരക്ഷിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമാകാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. എത്രയും പെട്ടന്ന് ഇരയ്ക്ക് നീതികിട്ടാനും പ്രതികളെ തൂക്കിലേറ്റാനുമായിരുന്നു ബിജെപി ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി വിഷയം ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണ്, മല്ലിക വ്യക്തമാക്കി.

2017 അസംബ്ലി ഇലക്ഷന് തൊട്ട് മുന്‍പാണ് മല്ലിക ബിജെപിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയായ മല്ലികയ്ക്ക് ഒരു പൊതുചടങ്ങില്‍ വെച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരുന്നു അംഗത്വം നല്‍കിയത്.

एक्ट्रेस मल्लिका राजपूत ने भाजपा से दिया इस्तीफा

कठुआ गैंगरेप-हत्या और उन्नाव की घटना से आहत एक्ट्रेस मल्लिका राजपूत ने BJP से दिया इस्तीफा, पार्टी पर लगाए गंभीर आरोप

Posted by जनता का रिपोर्टर on 18 अप्रैल 2018

DONT MISS
Top