മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു; പുതിയ കണ്ടെത്തലുമായി ത്രിപുര മുഖ്യമന്ത്രി

ബിപ്ലബ് ദേവ്

ഗുവാഹത്തി: മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പുതിയ കണ്ടെത്തലുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ദേബ് തന്റെ പുതിയ കണ്ടെത്തല്‍ ജനങ്ങളോട് പങ്കുവെച്ചത്.

കുറേ വര്‍ഷമായി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സഞ്ജയന്‍
പറഞ്ഞ്‌കൊടുത്തിരുന്നു. എന്നാല്‍ സഞ്ജയന്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റും സാങ്കേതിക വിദ്യയുടെയും സഹായത്തിലാണ് സഞ്ജയന് അത് സാധ്യമായത്. സാറ്റലൈറ്റും ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നെന്നും ദേബ് പറഞ്ഞു.

ഇന്ത്യയില്‍ ഡിജിറ്റലൈസേന്‍ സാധ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്‌നിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ സമൂഹമാധ്യമങ്ങളും അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്നു. കൂടാതെ മിക്ക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സ്ഥിരാമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായും ദേബ് പറഞ്ഞു.

DONT MISS
Top