ഹോസു എഫ്‌സി സിന്‍സിനാറ്റി വിട്ടു; ബ്ലാസ്റ്റേഴ്‌സിന് ഇത് സുവര്‍ണാവസരം

ഹോസു

മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഹോസു കുരിയാസ് എഫ്‌സി സിന്‍സിനാറ്റി വിട്ടു. കരാര്‍ കഴിഞ്ഞതോടെയാണ് അദ്ദേഹം ക്ലബ് വിട്ടത്. കഴിഞ്ഞവര്‍ഷം ക്ലബില്‍ എത്തിയ അദ്ദേഹം 15 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. നിര്‍ണായക സമയങ്ങളില്‍ നേടിയ ഗോള്‍ അസിസ്റ്റുകള്‍ അദ്ദേഹത്തെ കാണികളുടെ പ്രിയപ്പെട്ടവനാക്കിയിരുന്നു.

യുഎസ് ഓപ്പണ്‍ കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സിന്‍സിനാറ്റി ചരിത്ര വിജയം നേടിയപ്പോള്‍ നാന് പെനാല്‍റ്റികളില്‍ ഒന്ന് നേടിയത് ഹോസുവായിരുന്നു. ഇങ്ങനെ മികച്ച നേട്ടങ്ങളോടെയാണ് ഹോസു ക്ലബ്ബിന്റെ പടിയിറങ്ങുന്നത്. ഈ സീസണില്‍ ഇതുവരെ അദ്ദേഹത്തിന്റെ സേവനം ക്ലബ് ഉപയോഗപ്പെടുത്തിയിരുന്നില്ല.

നിലവില്‍ ഇദ്ദേഹത്തെ തിരികെ ബ്ലാസ്റ്റേഴ്‌സില്‍ എത്തിക്കാന്‍ സാധിച്ചാല്‍ അത് നേട്ടമായിരിക്കും. ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റുകള്‍ ഹോസുവിന്റെ പേരിലാണ്. ഐഎസ്എല്‍ രണ്ടാം സീസണിലും മൂന്നാം സീസണിലും അദ്ദേഹം മഞ്ഞപ്പടയിലെ ഏറ്റവും ആരാധക പിന്തുണയുള്ള താരമായിരുന്നു.

DONT MISS
Top