ലിജോയുടെ ‘ഈമയൗ’ ആഷിഖ് അബു പ്രദര്‍ശനത്തിനെത്തിക്കുന്നു; റിലീസിംഗ് തിയതി പ്രഖ്യാപിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈമയൗ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിഖ് അബുവിന്റെ പപ്പായ എന്ന കമ്പനിയാണ് ചിത്രം റിലീസിനെത്തിക്കുന്നത്. അടുത്ത മാസം നാലാം തിയതി ചിത്രം തിയേറ്ററുകളിലെത്തും.

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈമയൗ. സംസ്ഥാന പുരസ്‌കാരങ്ങള്‍ തേടിയത്തിയത് ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി. എന്നാല്‍ ചിത്രം എന്ന് റിലീസാകുമെന്ന് കൃത്യമായൊരു രൂപം നേരത്തെ നല്‍കിയിരുന്നില്ല. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ച ശേഷം അവസാന നിമിഷം റിലീസ് മാറുന്ന സംഭവവും ഉണ്ടായിരുന്നു.

വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈശോ മറിയം യൗസേപ്പ് എന്ന പേരിന്റെ ചുരുക്കമാണ് ഈമയൗ. ഷൈജു ഖാലിദ് ക്യാമറ, സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് ചിത്രം നിര്‍മിക്കുന്നത്.

DONT MISS
Top