ബിജെപിക്കെതിരേ കോണ്‍ഗ്രസ് സഖ്യം വേണമെന്ന് വിഎസ്; ഈ നിലപാട് പാര്‍ട്ടി തള്ളിക്കളഞ്ഞതെന്ന് കോടിയേരി

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ വിഎസ്‌

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ മറ്റ് പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച സിപിഐഎം നിലപാടു തള്ളി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ്അച്യുതാനന്ദൻ. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വർഗീയതയെ തോൽപിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഹൈദരാബാദില്‍ ആരംഭിക്കുന്ന സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ വിഎസ്, മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് വിഎസ് സ്വീകരിക്കാറുള്ളത്. നാളെ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പോളിറ്റ് ബ്യൂറോ, കേന്ദകമ്മിറ്റി യോഗംങ്ങള്‍ ഇന്ന് ചേരുന്നുണ്ട്.

അതേസമയം, വിഎസ് അച്യുതാനന്ദന്റെ നിലപാടിനെ തള്ള പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും സിപഐഎം കേരള ഘടകം സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നു. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസുമായുള്ള സഖ്യം ആവശ്യമില്ലെന്ന് കോടിയരി വ്യക്തമാക്കി. ഈ വിഷയത്തിലെ നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

DONT MISS
Top