അന്ധ്രാപ്രദേശില്‍ ബിജെപി എംപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കെ ഹരി ബാബു

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ബിജെപി എംപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപി കെ ഹരി ബാബുവാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഹരി ബാബു രാജിക്കത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറി. രാജിവെച്ച ഹരി ബാബുവില്‍ കേന്ദ്രത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന നേതൃത്വത്തില്‍ കാതലായ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് ഹരി ബാബു രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കുദേശം പാര്‍ട്ടി ബിജെപിയില്‍ നിന്നും വിട്ടുപോയ സാഹചര്യത്തിലാണ് ആന്ധ്രപ്രദേശില്‍ പാര്‍ട്ടി അഴിച്ചു പണികള്‍ നടത്തുന്നത്. പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതിനായി പുതിയ തന്ത്രങ്ങളാണ് ബിജെപി ആന്ധ്രാപ്രദേശില്‍ പരീക്ഷിക്കുന്നത്.

എംഎല്‍സി സോമു വീരരാജു, എംഎല്‍എയും മുന്‍ മന്ത്രിയുമായ പി മാണിക്യല റാവു, മുന്‍ കോണ്‍ഗ്രസ് നേതാവ് കണ്ണ ലക്ഷ്മിനാരായണ, മുന്‍ കേന്ദ്ര മന്ത്രി ഡി പുരന്ദരേശ്വരി എന്നിവരില്‍ ആരെങ്കിലുമായിരുക്കും പുതിയ പ്രസിഡന്റ് എന്നാണ് പാര്‍ട്ടി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സൂചന. 2014 ലാണ് കോണ്‍ഗ്രസ് നേതാക്കളായ പുരന്ദരേശ്വരിയും ലക്ഷ്മി നാരായണയും ബിജെപിയില്‍ ചേര്‍ന്നത്.

DONT MISS
Top