എടിഎമ്മുകളില്‍ പണമില്ല; രണ്ടായിരത്തിന്റെ നോട്ടിനും ക്ഷാമം

പ്രതീകാത്സക ചിത്രം

മുംബൈ: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് എടിഎമ്മുകളില്‍ പണമില്ല. 2016 നവംബറിലെ നോട്ട് നിരോധനത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ കാത്തു നില്ക്കു കയാണ്. മിക്ക എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തര്‍പ്രദേശ് , മധ്യപ്രദേശ്,മഹാരാഷ്ട്ര, രാജസ്ഥാന്‍, എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ തെക്കേ ഇന്ത്യയിലെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.

അതേസമയം, കേന്ദ്ര ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അധികൃതരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പണം മിച്ചമുള്ള ബാങ്കുകള്‍ പണക്ഷാമം നേരിടുന്ന ബാങ്കുകള്‍ക്ക് പണം നല്കി സഹായിക്കണമെന്ന് ആര്‍ബിഐ അഭ്യര്‍ത്ഥിച്ചു. എടിഎം വഴിയുള്ള പണമിടപാടില്‍ ഉണ്ടായ വര്‍ധനവാണ് നോട്ട് ക്ഷാമത്തിനുള്ള ഒരു കാരണം എന്നറിയുന്നു.

ഇതിനിടെ, വിപണിയില്‍ രണ്ടായിരത്തിന്റെ നോട്ടിനു ക്ഷാമം നേരിടുന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നോട്ട് ക്ഷാമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

DONT MISS
Top