അമേരിക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

സന്ദീപും കുടുംബവും

ലോ​സ്​ആ​​ഞ്ച​ല​സ്​: അമേരിക്കയിലെ ഈല്‍ നദിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. സന്തോഷ് തോട്ടപ്പിള്ളി (42), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (9) എ​ന്നി​വരുടെ മൃതദേഹങ്ങള്‍ ഇന്നലെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ അപകടത്തില്‍പ്പെട്ട നാലംഗ കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തു. സന്ദീപിന്റെ ഭാര്യ സൗമ്യ(38)യുടെ മൃതദേഹം കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. മെന്‍ഡോസിനോ കൗണ്ടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഈ മാസം അഞ്ചാം തിയതി മുതലാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ സാന്‍ജോസിലുള്ള സുഹൃത്തിനെ സന്ദീപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ അവിടെ എത്തുമെന്നും രാത്രി അവിടെ തങ്ങുമെന്നുമാണ് സന്ദീപ് സുഹൃത്തിനോട് പറഞ്ഞത്. അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നതിനാല്‍ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങാനായിരുന്നു കുടുംബത്തിന്റെ പദ്ധതി.

പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നിതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലെ​ഗ്ഗെ​റ്റ്​ ന​ഗ​ര​ത്തി​ന്​ വ​ട​ക്ക് ​ഡോ​റ ക്രീ​ക്കി​ല്‍​വെ​ച്ച്‌​ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇൗ​ല്‍ ന​ദി​യി​ല്‍ സ​ന്ദീ​പും കുടുംബവും സ​ഞ്ച​രി​ച്ച വാ​ഹ​നം മു​ങ്ങി​​​പ്പോ​​യെ​ന്നാ​ണ്​ ദൃ​ക്​​സാ​ക്ഷി പൊലീസിന് വിവരം നല്‍കിയതായി അറിയുകയായിരുന്നു. തുടര്‍ന്ന് നദിയില്‍ നടത്തിയ തെരച്ചിലിലാണ് ഒരാഴ്ചക്ക് ശേഷം സൗമ്യയുടെ മൃതദേഹം കിട്ടിയത്. തുടര്‍ന്നാണ് മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ലോ​സ്​ ആ​ഞ്ച​ല​സി​ന​ടു​ത്ത്​ സാ​ന്‍​റാ ക്ല​രി​റ്റ​യി​ല്‍ യൂ​നി​യ​ന്‍ ബാ​ങ്ക്​ വൈ​സ്​ പ്രസിഡന്റാണ് സന്ദീപ് തോട്ടപ്പിള്ളി.
എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ തോ​ട്ട​പ്പ​ള്ളി വീ​ട്ടി​ല്‍ സുബ്രഹ്മണ്യന്റെ മകനാണ് സന്ദീപ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിലെ സൂറത്തിലേക്ക്  കുടിയേറിയതാണ് സുബ്രഹ്മണ്യന്റെ കുടുംബം. സൂറത്തില്‍ നിന്ന് 15 വര്‍ഷം മുന്‍പാണ് സന്ദീപ് യുഎസിലെത്തിയത്. കാ​ക്ക​നാ​ട് പ​ട​മു​ക​ള്‍ ടൗ​ണ്‍ഷി​പ്പി​ല്‍ അ​ക്ഷ​യ​വീ​ട്ടി​ല്‍ റി​ട്ട യൂ​നി​യ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സോ​മ​നാ​ഥ് പി​ള്ള​യു​ടെ​യും ര​ത്‌​ന​വ​ല്ലി​യു​ടെ​യും മ​ക​ളാ​ണ്​ സന്ദീപിന്റെ ഭാര്യ സൗമ്യ.

DONT MISS
Top