രാജ്യം കാക്കുന്ന സൈനികന്‍ നീതിക്കായി അപേക്ഷിക്കുന്നു; കൊല്ലത്ത് സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ

കൊല്ലം: സൈനികനും കുടുംബത്തിനും നേരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ വീട്ടു നമ്പറിനായി കൊല്ലം നെടുമ്പാറ സ്വദേശിയായ സൈനികന്റെ കുടുംബം ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. നഗരസഭയുടെ പകപോക്കലാണ് നടക്കുന്നതെന്ന് സൈനികന്റെ കുടുംബം ആരോപിക്കുന്നു

ബാങ്ക് വായ്പ എടുത്താണ് കൊല്ലം പുനലൂര്‍ നഗരസഭയിലെ തുമ്പൂരില്‍ സൈനികന്റെ കുടുംബം ഭൂമി വാങ്ങി വീടുവച്ചത്. മാസങ്ങള്‍ പലതു കഴഞ്ഞിട്ടും വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. ഉത്തര്‍ പ്രദേശില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികന്റെ മാതാവ് നിരാഹാര സമരം വരെ നടത്തി. എന്നിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയിട്ടില്ല. രാജ്യം കാക്കുന്ന സൈനികന്‍ നീതിക്കായി അപേക്ഷിക്കുന്നു .

നഗരസഭ റോഡില്‍ നിന്ന് നിശ്ചിത ദൂരം പാലിക്കാത്തതാണ് കെട്ടിടനമ്പര്‍ നല്കാനുള്ള തടസ്സമെന്നാണ് നഗരസഭയുടെ വാദം. അതേസമയം നഗരസഭ പക പോക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

DONT MISS
Top