കത്വ കൂട്ടബലാത്സംഗം: സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം; കോഴിക്കോട് ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക അക്രമം. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെ പൊലീസ് ഹര്‍ത്താലനുകൂലികളെ വിരട്ടിയോടിച്ചു.

കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുകൊണ്ടാണ് കടകള്‍ അടപ്പിച്ചത്. കോഴിക്കോട് മിഠായിത്തെരുവിലും ഏതാനും ചില കടകള്‍ അടപ്പിച്ചു. പീന്നിട് പൊലീസ് സംരക്ഷണത്തില്‍ ഉച്ചയോടെ കടകള്‍ തുറന്നു. മുക്കത്ത് വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മാത്തോട്ടം, കിണാശ്ശേരി, താമരശ്ശേരി, ചുടലമുക്ക്, ഈങ്ങാപ്പുഴ, പൂനൂര്‍, കൊടുവള്ളി, വടകര തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു.

കൊടുവള്ളിയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് രണ്ട് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹര്‍ത്താല്‍ അനുകൂലികള്‍ കൊടുവള്ളിയിലെ പെട്രാള്‍ പമ്പ് അടിച്ച് തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് രണ്ടിലധികം തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു.

DONT MISS
Top